2025ലെ ഐപിഎൽ സീസണിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റൻസ് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു വെയ്ഡിനെ അസിസ്റ്റൻ്റ് കോച്ചായി നിയമിച്ചു. 2022ലും 2024ലും ജിടിയുടെ സ്ക്വാഡിൻ്റെ ഭാഗമായിരുന്ന വെയ്ഡ് ഇപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം കോച്ചിംഗിൽ ശ്രദ്ധ കൊടുക്കുകയാണ്.

ഗുജറാത്തിനു വേണ്ടി 12 മത്സരങ്ങൾ കളിച്ച വെയ്ഡ് 2022ൽ ഹാർദിക് പാണ്ഡ്യയുടെ കീഴിൽ കിരീടം നേടിയ ഗുജറാത്ത് ടീമിൽ അംഗമായിരുന്നു. ഹെഡ് കോച്ച് ആശിഷ് നെഹ്‌റ, ബാറ്റിംഗ് കോച്ച് പാർഥിവ് പട്ടേൽ, സഹ പരിശീലകരായ ആഷിഷ് കപൂർ, നരേന്ദർ നേഗി എന്നിവർക്കൊപ്പമാണ് അദ്ദേഹം പ്രവർത്തിക്കുക.