ഐ.പി.എല്ലിന്റെ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറിയാതായി ബി.സി.സി.ഐ

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മുഖ്യ സ്പോൺസർഷിപ്പിൽ നിന്ന് വിവോ പിന്മാറിയതായി അറിയിച്ച് ബി.സി.സി.ഐ. ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങളെ തുടർന്നാണ് ഇത്തരമൊരു നീക്കത്തിന് വിവോ തുനിഞ്ഞത്.

2018ലെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്താണ് വിവോ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസറായത്. അന്ന് അഞ്ച് വർഷത്തേക്ക് 2190 കോടിയുടെ കരാറിലാണ് വിവോ ഐ.പി.എൽ സ്‌പോൺസർമാർ ആയത്. എന്നാൽ 2021 മുതൽ മൂന്ന് വർഷത്തേക്ക് വിവോ വീണ്ടും ഐ.പി.എല്ലിന്റെ സ്പോൺസറാവുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ വൈറസ് പടരുന്നതിനെ തുടർന്ന് യു.എ.ഇയിൽ വെച്ചാണ് ഇത്തവണത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നത്. സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെയാണ് ഐ.പി.എൽ നടക്കുക.