ബാംഗ്ലൂർ ആരാധകർക്ക് നന്ദി പറഞ്ഞ് വിരാട് കോഹ്‌ലി

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ അവസാന സ്ഥാനക്കാരായി സീസൺ അവസാനിപ്പിച്ചെങ്കിലും ആരാധകർ നൽകിയ പിന്തുണക്ക് നന്ദി അറിയിച്ച് ബാംഗ്ലൂർ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ആർ.സി.ബി ക്യാപ്റ്റൻ ആരാധകരോടുള്ള കടപ്പാട് അറിയിച്ചത്. ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ച ബാംഗ്ലൂരിന് ആകെ 5 മത്സരം മാത്രമാണ് ജയിക്കാനായത്. അടുത്ത സീസണിൽ മികച്ച പ്രകടനം ബാംഗ്ലൂർ കാഴ്ചവെക്കുമെന്ന് പറഞ്ഞാണ് വിരാട് കോഹ്‌ലി സോഷ്യൽ മീഡിയ പോസ്റ്റ് അവസാനിപ്പിച്ചത്.

ഐ.പി.എൽ സീസണിലെ ആദ്യ 6 മത്സരങ്ങൾ തുടർച്ചയായി തോറ്റതോടെ ബാംഗ്ലൂരിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. ആദ്യത്തെ 6 തോൽവികൾക്ക് ശേഷം ടീം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും അവസാന സ്ഥാനത്ത് സീസൺ അവസാനിപ്പിക്കാനായിരുന്നു ബാംഗ്ലൂരിന്റെ വിധി. സീസണിലെ അവസാന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 4 വിക്കറ്റിന് തോൽപ്പിച്ചുകൊണ്ടാണ് ബാംഗ്ലൂർ സീസൺ അവസാനിപ്പിച്ചത്.