ആർ സി ബി താരം വിരാട് കോഹ്ലിക്ക് പിഴ. ഇന്ന് സി എസ് കെയുമായുള്ള മത്സരത്തിന് ഇടയിലെ പെരുമാറ്റ ചട്ട ലംഘനമാണ് കോഹ്ലി നടപടി നേരിടാൻ കാരണം. മാച്ച് ഫീയുടെ 10 ശതമാനം കോഹ്ലി പിഴ ആയി അടക്കേണ്ടി വരും. കോഹ്ലിയുടെ ഏത് സന്ദർഭത്തിലെ പെരുമാറ്റം ആണ് പിഴക്ക് കാരണമായത് എന്ന് വ്യക്തമല്ല. ഇന്നലെ കൊൽക്കത്തയും മുംബൈയും തമ്മിലുള്ള മത്സരത്തിന് ഇടയിലും സ്വഭാവദൂഷ്യത്തിന് രണ്ട് താരങ്ങൾക്ക് പിഴ ലഭിച്ചിരുന്നു.

ഇന്ന് കോഹ്ലിക്ക് ബാറ്റിംഗിലും നല്ല ദിവസം ആയിരുന്നില്ല. ഇന്ന് 4 പന്തിൽ നിന്ന് ആറ് റൺ എടുക്കാനെ കോഹ്ലിക്ക് ആയിരുന്നുള്ളൂ. ആർ സി ബി ഇന്ന് 8 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.
 
					













