മുന്‍ സീസണുകളെ അപേക്ഷിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമംഗങ്ങള്‍ക്ക് കൂടുതൽ അവസരം ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി നൽകുന്നുണ്ടെന്നും എന്നാൽ കോഹ്‍ലി ക്യാപ്റ്റനായിരുന്നപ്പോള്‍ അതായിരുന്നില്ല സ്ഥിതിയെന്നും പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗ്.
2022 ഐപിഎലിലെ എലിമിനേറ്ററിൽ ഇന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ കളിക്കാന്‍ ഇരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സഞ്ജയ് ബംഗാര്‍ കോച്ചായും ഫാഫ് ഡു പ്ലെസി ക്യാപ്റ്റനായും എത്തിയ ശേഷം ടീമിൽ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും അതിന്റെ ഫലമായാണ് ടീം പ്ലേ ഓഫിൽ കടന്നതെന്നും സേവാഗ് വ്യക്തമാക്കി.
വിരാട് കോഹ്‍ലി ക്യാപ്റ്റനായിരുന്നപ്പോള്‍ പ്ലേയിംഗ് ഇലവനിൽ ഒട്ടേറെ മാറ്റങ്ങള്‍ ഓരോ മത്സരത്തിലും വരുത്തുമായിരുന്നുവന്നും അതിപ്രാവശ്യം ഉണ്ടായില്ലെന്നും സേവാഗ് സൂചിപ്പിച്ചു.