വിരാട് കോഹ്ലി ഇന്ത്യയിൽ തിരികെയെത്തി

Newsroom

വിരാട് കോഹ്ലി ഇന്ത്യയിൽ തിരികെയെത്തി. തന്റെ രണ്ടാം കുട്ടിയുടെ ജന്മവുമായി ബന്ധപ്പെട്ട് അവധി എടുത്ത കോഹ്ലി അവസാന ഒരു മാസമായി ലണ്ടണിൽ ആയിരുന്നു. താരം ഐ പി എൽ മുന്നിൽ ഇരിക്കെ ഇന്ന് ഇന്ത്യയിൽ എത്തി. ഉടൻ തന്നെ കോഹ്ലി ആർ സി ബിയുടെ ക്യാമ്പിൽ എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിരാട് കോഹ്ലി 24 02 20 21 57 01 260

കുടുംബത്തോടൊപ്പം ആയിരുന്നതിനാൽ കോഹ്ലിക്ക് ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പര പൂർണ്ണമായും നഷ്ടമായിരുന്നു. ഇന്ന് മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയ കോഹ്ലി നാളെ തന്നെ ബെംഗളൂരുവിൽ എത്തിയേക്കും. ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ആർ സി ബി ചെന്നൈയിൽ വെച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ ആണ് നേരിടുന്നത്. ആർ സി ബി ക്യാമ്പിൽ കോഹ്ലി ഒഴികെയുള്ള പ്രധാന താരങ്ങൾ എല്ലാം ഇതിനകം എത്തിയിട്ടുണ്ട്.