ഐപിഎൽ അശ്വിൻ – ജോസ് ബട്‍ലർ വിവാദത്തിൽ കൊടുമ്പിരി കൊണ്ടിരിക്കവേ “മങ്കാദിങ്ങ്” എന്ന പ്രയോഗം വീണ്ടും പ്രചാരത്തിലായിരുന്നു. 1947-ല്‍ വിനു മങ്കാദ് ഓസ്ട്രേലിയയുടെ ബില്‍ ബ്രൗണിനെ ഇത്തരത്തിലായിരുന്നു പുറത്താക്കിയിരുന്നത്. അതെ തുടർന്ന് ഇത്തരത്തിൽ റൺ ഔട്ട് ആകുന്നതിനെ മങ്കാദിങ്ങ് എന്ന ഓമനപ്പേരിൽ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച് പോരുന്നു.
എന്നാൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ വിനു മങ്കാദിന്റെ മകന് അച്ഛന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതിനോട് യോജിപ്പില്ല. ആസ്ട്രേലിയൻ പത്രങ്ങളാണ് ഇത്തരമൊരു പേര് നൽകിയതെന്ന് ആരോപിച്ച രാഹുൽ മങ്കാദ്, ബില്‍ ബ്രൗണിനെ വിനു മങ്കാദ് ഒന്നിലേറെ തവണ വാണിങ് നല്കിയിരുന്നെനും കൂട്ടിച്ചേർത്തു. അന്നത്തെ മത്സരത്തിൽ ആസ്ട്രേലിയൻ താരങ്ങൾ പോലും എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല ,ബ്രൗണിന്റെ വിക്കറ്റ് വീഴ്ത്തിയത് നിയമാനുസൃതമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.