വിജയ് ദഹിയയും ലഖ്നൗ സൂപ്പർ ജയന്റ്സ് വിട്ടു

Newsroom

ഐ‌പി‌എൽ 2024 സീസണിന് മുന്നോടിയായി അസിസ്റ്റന്റ് കോച്ച് വിജയ് ദഹിയയുമായി പിരിഞ്ഞതായി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്രഖ്യാപിച്ചു. മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ ദാഹിയ, 2022 ൽ ടീമിന്റെ തുടക്കം മുതൽ ആൻഡി ഫ്ലവർ നയിക്കുന്ന സപ്പോർട്ട് സ്റ്റാഫ് ഗ്രൂപ്പിൽ ഉണ്ടായിരുന്നു. അടുത്തിടെ ഗംഭീറും ക്ലബ് വിട്ടിരുന്നു.

വിജയ് ദാഹിയ 24 01 01 18 39 05 696

മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ ജസ്റ്റിൻ ലാംഗറിനെ എൽഎസ്ജി അവരുടെ മുഖ്യ പരിശീലകനായി നിയമിച്ച് മാസങ്ങൾക്ക് ശേഷമാണ് ദഹിയ ലഖ്‌നൗവിൽ നിന്ന് വേർപിരിയുന്നത്. ഐ‌പി‌എൽ 2023 സീസണിന് ശേഷം കാലാവധി അവസാനിച്ച അവരുടെ മുൻ കോച്ച് ആൻ‌ഡി ഫ്ലവറിന്റെ കരാർ പുതുക്കേണ്ടതില്ലെന്ന് എൽ‌എസ്‌ജി തീരുമാനിച്ചിരുന്നു. 2022ലും 2023ലും എൽഎസ്ജി പ്ലേഓഫുകൾ നേടിയിരുന്നു‌.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മുൻ ഇന്ത്യൻ സ്പിന്നർ ശ്രീധരൻ ശ്രീറാമിനെ ഐപിഎൽ 2024 സീസണിലേക്ക് അസിസ്റ്റന്റ് കോച്ചായി അടുത്തിടെ നിയമിച്ചിരുന്നു.