ഐപിഎലില്‍ വീണ്ടും ചര്‍ച്ചയായി മങ്കാഡിംഗ്. ഇന്നലെ രാജസ്ഥാന്‍ ചെന്നൈ മത്സരത്തിനിടയ്ക്ക് നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ ക്രീസ് വിട്ട് വളരെ മുന്നിലെത്തിയ ചെന്നൈയുടെ ഡ്വെയിന്‍ ബ്രാവോയുടെ ചിത്രം ഒരു റീപ്ലേയ്ക്ക് ഇടെ സ്ക്രീനില്‍ തെളിഞ്ഞതോടെയാണ് മങ്കാഡിംഗ് നടപ്പിലാക്കേണ്ട ഒന്നാണെന്നാണ് പൊതുവേ കമന്റേറ്റര്‍മാരും മുന്‍ ക്രിക്കറ്റര്‍മാരുടെയും അഭിപ്രായം.
ബൗളര്‍ ഒരിഞ്ച് പുറത്ത് പോയാല്‍ നോബോള്‍ വിളിക്കുമ്പോള്‍ എങ്ങനെ നോണ്‍ സ്ട്രൈക്കേഴ്സിന് ഇത്രയും വലിയ ആനുകൂല്യം നല്‍കുന്നുവെന്നാണ് മുന്‍ ഇന്ത്യന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ് ചോദിക്കുന്നത്. ക്രിക്കറ്റിന്റെ സ്പിരിറ്റിന്റെ പേരില്‍ മങ്കാഡിംഗ് ചെയ്യാന്‍ പാടില്ലെന്നുള്ളത് വെറും തമാശയായി മാത്രമേ കാണാനാകുവെന്ന് വെങ്കിടേഷ് പ്രസാദ് പറഞ്ഞു.
The bowler overstepping by a few inches is penalised, but a batsman backing up a few yards isn’t.
The bowler has every right to run out a batsman backing up so far. PERIOD.Calling it against the spirit of the game is a joke @ICC .#CSKvRR pic.twitter.com/vIHqbe6fWU
— Venkatesh Prasad (@venkateshprasad) April 20, 2021
തന്റെ ട്വിറ്ററിലൂടെയാണ് അഭിപ്രായം താരം പങ്കുവെച്ചത്.