ഇംപാക്ട് പ്ലെയർ നിയമത്തെ കുറിച്ച് ബൗളർമാർ കുറ്റം പറയുന്നത് നിർത്തണം എന്ന് കെ കെ ആർ വൗളർ ആയ വരുൺ ചക്രവർത്തി, മറ്റ് ബൗളർമാർ ഇമ്പാക്ട് പ്ലെയർ റൂളിനെ കുറിച്ച് കരയുന്നത് നിർത്തണമെന്ന് അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ഡെൽഹി ക്യാപിറ്റൽസിന് എതിരായ മത്സര ശേഷം സംസാരിക്കുക ആയിരുന്നു വരുൺ ചക്രവർത്തി.
“ഈ ഐപിഎൽ വ്യത്യസ്തമാണെന്ന് ബൗളർമാർ അംഗീകരിക്കണം, ഞങ്ങൾ മുന്നോട്ട് പോകണം. കഴിഞ്ഞ സീസണിൽ ഇംപാക്റ്റ് പ്ലെയർ ഉണ്ടായിരുന്നു, പ്രധാന കാര്യം ടീമുകൾ ഈ സീസണിൽ ഇത് നന്നായി ഉപയോഗിച്ചു എന്നതാണ്. ആദ്യം മുതൽ അവർ ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നു, ബൗളർമാർ കരയുന്നത് നിർത്തണം. എന്നിട്ട് നിങ്ങൾ വെല്ലുവിളി ഏറ്റെടുക്കണം.” വരുൺ ചക്രവർത്തി പറഞ്ഞു.
“ഡൽഹിക്ക് എതിരെ രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് മാറി. ആദ്യ ഇന്നിംഗ്‌സിൽ പന്തെറിയാൻ നല്ലതായിരുന്നു, പിച്ചും കുറച്ച് സഹായിച്ചു. ഇന്ന് ഈ പിച്ച് കുറച്ച് കൂടി സ്പിന്നിനെ സഹായിക്കുന്നതായിരുന്നു.” സ്പിന്നർ പറഞ്ഞു. മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു