ഐപിഎലില്‍ മികച്ച പ്രകടനം ആണ് കൊൽക്കത്തയ്ക്കായി സ്പിന്നര്‍ വരുൺ ചക്രവര്‍ത്തി നടത്തുന്നത്. ഈ പ്രകടനത്തിന്റെ ബലത്തിൽ താരം ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് പറയുന്നത്. താന്‍ കൊൽക്കത്തയിൽ താരത്തിനൊപ്പം കളിച്ചപ്പോള്‍ താരത്തിന്റെ കാൽമുട്ടിന് വലിയ വേദനയായിരുന്നുവെന്നും ഇഞ്ചക്ഷനുകള്‍ എടുത്താണ് കളിച്ചിരുന്നതെന്നും ഐസ് പാക്കുകയള് ഉപയോഗിച്ചും മികച്ച രീതിയിൽ താരം പന്തെറിയുമായിരുന്നു.
ഇപ്പോള്‍ താരം ഭാരം കുറച്ചുവെന്നും അതുവഴി മുട്ടുവേദന കുറവായിട്ടുണ്ടെന്നും കൂടുതൽ മികച്ച രീതിയിൽ പന്തെറിയുകയും ഫീൽഡും ചെയ്യുന്ന താരം ഉടന്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹര്ഭജന് വ്യക്തമാക്കി. ഐപിഎലില്‍ ഇതുവരെ 11 മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുകളാണ് വരുൺ ചക്രവര്‍ത്തി നേടിയിട്ടുള്ളത്.














