“ഒന്നല്ല രണ്ടു തവണ ബൗണ്ടറി ലൈൻ ചവിട്ടി, അമ്പയർ കണ്ണ് ഉപയോഗിച്ച് നോക്കണം” – സിദ്ദു

Newsroom

സഞ്ജു സാംസൺ ഒരു വിധത്തിലും ഔട്ട് ആയിരുന്നില്ല എന്നും അമ്പയറുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും മുൻ ഇന്ത്യൻ താരം നവ്ച്യോത് സിംഗ് സിദ്ദു. ഇന്നലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ഡെൽഹി ക്യാപിറ്റൽസിനെതിരെ വിവാദ തീരുമാനത്തിലൂടെ ഔട്ട് ആയിരുന്നു. ഷായ് ഹോപ് പന്ത് ക്യാച്ച് ചെയ്ത് ബൗണ്ടറി ലൈൻ ടച്ച് ചെയ്തില്ല എന്നായിരുന്നു അമ്പയർ വിധിച്ചത്.

സിദ്ദു 24 05 07 23 07 40 142

ഷായ് ഹോപ് ക്യാച്ച് ചെയ്ത ശേഷം ഒന്നല്ല രണ്ടു തവണ ബൗണ്ടറി ലൈൻ തൊട്ടു എന്ന് സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ സിദ്ദു പറഞ്ഞു. തീർത്തും തെറ്റായ തീരുമാനം ആയിരുന്നു ഇത്. അമ്പയർ കണ്ണ് ഉപയോഗിച്ച് നോക്കേണ്ടതുണ്ട്. സിദ്ദു പറഞ്ഞു.

ചില സമയത്ത് ടെക്നോളജിയെ ആശ്രയിച്ചത് കിണ്ട് കാര്യമില്ല. ടെക്നോളജിക്ക് നിങ്ങളെ സഹായിക്കാൻ കഴിയാത്ത സമയത്ത് നമ്മൾ എന്താണ് മുന്നിൽ കാണുന്നത് എന്ന് നോക്കി തീരുമാനം എടുക്കാൻ ആകണം. അതാണ് ചെയ്യേണ്ടത്. സിദ്ദു പറഞ്ഞു. സഞ്ജു സാംസൺ ഔട്ട് ആയതു കൊണ്ട് മാത്രമാണ് കളി രാജസ്ഥാൻ തോറ്റത് എന്നും അത്ര ഇമ്പാക്ട് ഉണ്ടാക്കിയ വിധിയാണ് അത് എന്നും സിദ്ദു പറഞ്ഞു.

പാലിൽ ഈച്ചയോ കൊതുകോ വീണു കിടക്കുന്നത് കണ്ണ് കൊണ്ട് കണ്ടാലും അതിൽ ഒന്നുമില്ല കുടിച്ചോളു എന്ന് പറയുന്നത് പോലെയാണ് അമ്പയർ ഇന്ന് തീരുമാനം എടുത്തത്. സിദ്ദു പറഞ്ഞു.