കൊറോണ വൈറസ് മൂലം അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ച ഇന്ത്യൻ പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കാൻ താല്പര്യം പ്രകടിപ്പിച്ച് എമിരേറ്റ്സ് ക്രിക്കറ്റ് ബോർഡ്. യു.എ.ഇയിലെ പ്രമുഖ പത്രമായ ഗൾഫ് ന്യൂസ് ആണ് യു.എ.ഇയിൽ ഐ.പി.എൽ നടത്താൻ തയ്യാറാണെന്ന് കാണിച്ച് ബി.സി.സി.ഐക്ക് കത്തെഴുതിയതായ വിവരം പുറത്തുവിട്ടത്.
മുൻപ് ഒരു തവണ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചില മത്സരങ്ങൾ യു.എ.യിൽ വെച്ച് നടന്നിട്ടുണ്ട്. ഒരുപാട് മത്സരങ്ങൾ നടത്തിയ അനുഭവം യു.എ.ഇക്ക് ഉണ്ടെന്നും ഏതു താരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ യു.എ.എയിൽ ഉണ്ടെന്നും ബി.സി.സി.ഐക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇംഗ്ലീഷ് ആഭ്യന്തര സീസൺ പൂർത്തിയാക്കാൻ യു.എ.ഇയിൽ വെച്ച് മത്സരങ്ങൾ നടത്താമെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ മാർച്ച് മാസം അവസാനം തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് കൊറോണ വൈറസ് ബാധ ഇന്ത്യയിൽ പടർന്നതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചത്. ഇതിനിടയിൽ ഇന്ത്യൻ പ്രീമിയർ ലീഗ് വേണമെങ്കിൽ ശ്രീലങ്കയിൽ വെച്ച് നടത്താമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും അറിയിച്ചിരുന്നു.