ഒരു ബാറ്റ്സ്മാന്‍ പോലും 25ന് മേൽ സ്കോര്‍ ചെയ്തില്ല എന്നിട്ടും തനത് സ്റ്റൈലില്‍ ചെന്നൈ വിജയിച്ചു – ആകാശ് ചോപ്ര

Sports Correspondent

ഡൽഹി ക്യാപിറ്റൽസിനെ 27 റൺസിന് പരാജയപ്പെടുത്തിയ ചെന്നൈ തങ്ങളുടെ തനത് ശൈലിയിലാണ് വിജയം കുറിച്ചതെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഒരു ബാറ്റ്സ്മാന്‍ പോലും 25ന് മേലെ സ്കോര്‍ ചെയ്യാതിരുന്നപ്പോള്‍ 167 റൺസാണ് ചെന്നൈ നേടിയത്. എതിരാളികലെ 140/8 എന്ന സ്കോറിനെറിഞ്ഞൊതുക്കി ചെന്നൈ വിജയം കുറിച്ചപ്പോള്‍ ചെന്നൈ എന്താണോ സ്ഥിരം ചെയ്യുന്നത് അത് ആവര്‍ത്തിക്കുകയാണുണ്ടായതെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ചെറുതെങ്കിലും ഉപയോഗപ്രദമായ സംഭാവനയാണ് ചെന്നൈ താരങ്ങള്‍ നടത്തിയതെന്നും ഒട്ടേറെ താരങ്ങള്‍ 20ന് മേലെ സ്കോര്‍ ചെയ്തെങ്കിലും ആരും തന്നെ 25ന് മേലെ സ്കോര്‍ ചെയ്തില്ലെന്നും എന്നിട്ടും ആ പിച്ചിൽ 167 റൺസിലെത്തിയത് മികച്ച കാര്യമാണെന്നും ആകാശ് ചോപ്ര കൂട്ടിചേര്‍ത്തു.