ലോകകപ്പ് വേദിയാകുമോ തിരുവനന്തപുരം? ഷോര്‍ട്ട്‍ ലിസ്റ്റ് ചെയ്ത പട്ടികയൽ തലസ്ഥാന നഗരിയും

Sports Correspondent

2023 ഏകദിന ലോകകപ്പിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച് തിരുവനന്തപുരവും. തലസ്ഥാന നഗരിയിൽ ലോകകപ്പ് മത്സരം ഉണ്ടാകുമോ എന്നത് ഔദ്യോഗികമായി ഫിക്സ്ച്ചറുകള്‍ പുറത്ത് വിടുമ്പോള്‍ മാത്രമാകും അറിയുക. എന്നാൽ അഹമ്മദാബാദ്, നാഗ്പൂര്‍, ബെംഗളൂരു, മുംബൈ, ഡൽഹി, ലക്നൗ, ഗുവഹാത്തി, ഹൈദ്രാബാദ്, കൊൽക്കത്ത, ഇന്‍ഡോര്‍, രാജ്കോട്ട്, ധര്‍മ്മശാല, ചെന്നൈ എന്നിവയ്ക്കൊപ്പം തിരുവനന്തപുരവും ഇടം പിടിയ്ക്കുന്നുണ്ട്.

ഒക്ടോബര്‍ 5ന് ആണ് ലോകകപ്പ് ആരംഭിയ്ക്കുന്നത്. ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരത്തിന് വേദിയാകുക അഹമ്മദാബാദ് ആയിരിക്കും. എന്നാൽ ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുന്ന സാഹചര്യത്തിൽ ലോകകപ്പിൽ പാക്കിസ്ഥാന്‍ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.