Picsart 24 04 02 12 39 28 806

കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി, ജസ്റ്റിൻ ഈ സീസണിൽ ഇനി കളിക്കില്ല

കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. അവരുടെ ഒരു വിദേശ താരം കൂടി പരിക്കേറ്റു പുറത്തായിരിക്കുകയാണ്. ഇമ്മാനുവൽ ജസ്റ്റിൻ ആണ് പരിക്കേറ്റ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടയിൽ പരിക്കേറ്റ ജസ്റ്റിനെ സബ് ചെയ്തിരുന്നു. നാളെ നടക്കുന്ന ഈസ്റ്റ് ബംഗാളിന് എതിരാറ്റ മത്സരത്തിലും താരം ഉണ്ടാകില്ല എന്ന് പരിശീലകൻ അറിയിച്ചു.

ജസ്റ്റിൻ രണ്ടാഴ്ചയോളം പുറത്തിരിക്കും എന്നാണ് ഇവാൻ വുകമാനോവിച്ച് പറഞ്ഞത്. കഴിഞ്ഞ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ ഒരു അസിസ്റ്റ് നൽകാൻ ജസ്റ്റിന് ആയിരുന്നു. അതിനുശേഷമാണ് ജസ്റ്റിൻ പരിക്കേറ്റു പുറത്തു പോയത്. ജസ്റ്റിൻ ഇനി ഈ സീസണിൽ കളിക്കാനുള്ള സാധ്യത വളരെ കുറവാണ്. നേരത്തെ ക്വാമെ പെപ്രയ്ക്ക് പരിക്കേറ്റപ്പോഴായിരുന്നു ലോണിലായിരുന്ന ജസ്റ്റിനെ കേരള ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചത്. അതുവരെ ഗോകുലം കേരളയിലായിരുന്നു ജസ്റ്റിൻ കളിച്ചുകൊണ്ടിരുന്നത്.

Exit mobile version