ആൾ റൗണ്ടർ എൻ തിലക് വർമയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി. 1.70 കോടിക്ക് ആണ് താരത്തെ മുംബൈ സ്വന്തമാക്കിയത്. ചെന്നൈയും മുംബൈയും രാജസ്ഥാനും ആണ് താരത്തിനായി പോരാടിയത്. 20 ലക്ഷം ആയിരുന്നു താരത്തിന്റെ ബേസ് പ്രൈസ്. 19കാരനായ താരം ഹൈദരബാദിനായി പ്രാദേശിക മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.