കൊൽക്കത്ത തോൽവിയേറ്റുവാങ്ങിയ കഴിഞ്ഞ മത്സരത്തിലും ഒട്ടേറെ പോസിറ്റീവുകളുണ്ടായിരുന്നുവെന്നും ഈ മത്സരത്തിൽ ടീം പിന്നിൽ പോയെങ്കിലും പൊരുതി നിന്ന് ശക്തമായ തിരിച്ചുവരവാണ് നടത്തിയതെന്ന് പറഞ്ഞ് ടീം ക്യാപ്റ്റന്‍ നിതീഷ് റാണ.
ടോപ് ഓര്‍ഡറിൽ ഗുര്‍ബാസ് മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ ശര്‍ദ്ധുൽ താക്കൂര്‍ മത്സരത്തിന്റെ കോംപ്ലക്ഷനെ മാറ്റി മറിച്ചുവെന്ന് നിതീഷ് റാണ സൂചിപ്പിച്ചു.
താക്കൂറിന് സെക്കന്‍ഡ് ഫിഡിൽ കളിച്ച റിങ്കു സിംഗിന്റെ പ്രകടനവും എടുത്ത് പറയേണ്ടതാണെന്നും നിതീഷ് റാണ വ്യക്തമാക്കി.