ഡെത്ത് ബൗളിംഗ് ആണ് ആര്‍സിബിയെ അലട്ടുന്ന പ്രശ്നം എന്ന് പറഞ്ഞ് ഫാഫ് ഡു പ്ലെസി. ഡെത്ത് ബൗളിംഗ് എന്നത് എളുപ്പമുള്ള കാര്യമല്ല. ഹര്‍ഷൽ പട്ടേലും മൊഹമ്മദ് സിറാജും ക്വാളിറ്റി ബൗളര്‍മാരാണ്, എന്നാൽ ചില ദിവസം ഈ മുന്‍ നിര ബൗളര്‍മാര്‍ക്ക് പോലും കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന് ഫാഫ് ഡു പ്ലെസി വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ 89/5 എന്ന നിലയിൽ കൊൽക്കത്തയെ പ്രതിരോധത്തിലാക്കിയെങ്കിലും അവിടെ നിന്ന് ശര്‍ദ്ധുൽ മത്സരം തങ്ങളുടെ കൈയ്യിൽ നിന്ന് തട്ടിയെുത്തുവെന്നും കൊൽക്കത്തയുടെ മിസ്ട്രി സ്പിന്നര്‍മാര്‍ ആര്‍സിബിയുടെ കാര്യങ്ങള്‍ പ്രയാസകരമാക്കിയെന്നും ടീമിന്റെ ബാറ്റിംഗ് ശരാശരി മാത്രമായിരുന്നുവെന്നും ഫാഫ് സൂചിപ്പിച്ചു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




