സുരേഷ് റൈയ്നയെയും, സ്റ്റീവ് സ്മിത്തിനെയും, ഡേവിഡ് മില്ലറിനെയും, ശാക്കിബിനെയും സ്വന്തമാക്കാൻ ഇന്ന് ആളില്ല

Wasim Akram

അന്താരാഷ്ട്ര ബാറ്റർമാരുടെ വിഭാഗത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ റൺ വേട്ടക്കാരിൽ ഒരാളായ സുരേഷ് റൈയ്നയെ സ്വന്തമാക്കാൻ ആളില്ല. 2 കോടി അടിസ്ഥാന വിലയുള്ള താരത്തിന് ആയി ഒരു ടീമുകളും രംഗത്ത് വന്നില്ല. ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസം ആയി കണക്കാക്കുന്ന താരത്തിന് ആയി നാളെ വീണ്ടും ലേലത്തിന് വക്കുമ്പോൾ ചെന്നൈ രംഗത്ത് വരാൻ ആണ് സാധ്യത.
Steve Smith
അതേസമയം മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആയ 2 കോടി അടിസ്ഥാന വിലയുള്ള സ്റ്റീവ് സ്മിത്തിന് ആയും ആരും രംഗത്ത് വന്നില്ല. ഏതാണ്ട് സമാനമായിരുന്നു ദക്ഷിണാഫ്രിക്കൻ താരമായ ഡേവിഡ് മില്ലറിന്റെയും അവസ്ഥ. സമീപകാലത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ തിളങ്ങാൻ ഇരു താരങ്ങൾക്കും ആയിരുന്നില്ല. അതേസമയം അന്താരാഷ്ട്ര ആൾ റൗണ്ടർമാരുടെ വിഭാഗത്തിൽ മുൻ കൊൽക്കത്ത താരമായ ബംഗ്ലാദേശ് ആൾ റൗണ്ടർ ശാക്കിബ്‌ അൽ ഹസനും ആയും ആളുകൾ രംഗത്തു വന്നില്ല. 2 കോടി അടിസ്ഥാന വിലയുള്ള ശാക്കിബിനു ആയി നാളെ ടീമുകൾ രംഗത്ത് വന്നേക്കും.