രണ്ട് മത്സരങ്ങളാണ് യോഗ്യത നേടുവാന്‍ സണ്‍റൈസേഴ്സിനു ലഭിച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയും. രണ്ട് മത്സരങ്ങളില്‍ രണ്ടും ജയിച്ചാല്‍ നേരിട്ടും അഥവാ ഒരു മത്സരം വിജയിച്ചാല്‍ മറ്റ് മത്സരഫലങ്ങളെ ആശ്രയിച്ചും യോഗ്യത നേടാവുന്ന നിലയില്‍ നിന്നിരുന്ന സണ്‍റൈസേഴ്സ് രണ്ട് മത്സരങ്ങളും പരാജയപ്പെട്ട് പ്ലേ ഓഫിനായി മുംബൈയുടെ സഹായത്തിനായി കാത്തിരിക്കുകയാണ്.
മുംബൈയും കൊല്‍ക്കത്തയും തമ്മിലുള്ള ഈ വര്‍ഷത്തെ അവസാന മത്സരത്തില്‍ കൊല്‍ക്കത്ത ജയിക്കുകയാണെങ്കില്‍ സണ്‍റൈസേഴ്സ് പ്ലേ ഓഫ് യോഗ്യതയില്ലാതെ പുറത്ത് പോകും. അതേ സമയം മുംബൈ വിജയിച്ചാല്‍ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ കൊല്‍ക്കത്തയെ മറികടന്ന് സണ്‍റൈസേഴ്സ് പ്ലേ ഓഫിലേക്ക് എത്തും.
സണ്‍റൈസേഴ്സിനെ സൂപ്പര്‍ ഓവറിലാണ് മുംബൈ ഇന്ത്യന്‍സ് കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയത്. ഇപ്പോള്‍ അതേ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ കീഴടക്കി തങ്ങളെ പ്ലേ ഓഫിലേക്ക് എത്തിയ്ക്കുമെന്ന പ്രതീക്ഷയോടെയാണ് സണ്‍റൈസേഴ്സ് ആരാധകര്‍ കാത്തിരിക്കുന്നത്.