ഐപിഎല്‍ 2020ലെ എട്ടാം മത്സരത്തില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സ് ഹൈദ്രാബാദും ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഇരു ടീമുകളും തോല്‍വിയേറ്റ് വാങ്ങിയതിനാല്‍ ഇന്ന് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടീമുകള്‍ ഏറ്റുമുട്ടുവാനെത്തുന്നത്.
സണ്‍റൈസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. വിജയ് ശങ്കറും സന്ദീപ് ശര്‍മ്മയും ടീമില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബി ടീമിലെത്തുന്നു. ഖലീല്‍ അഹമ്മദും വൃദ്ധിമന്‍ സാഹയുമാണ് മറ്റു രണ്ട് താരങ്ങള്‍.
അതെ സമയം കൊല്‍ക്കത്തയുടെ നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. കമലേഷ് നാഗര്‍കോടിയും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തുമ്പോള്‍ നിഖില്‍ നായ്ക്കും സന്ദീപ് വാര്യറും ടീമില്‍ നിന്ന് പുറത്ത് പോയി.
സണ്‍റൈസേഴ്സ് ഹൈദ്രാബാദ് : David Warner(c), Jonny Bairstow(w), Manish Pandey, Priyam Garg, Mohammad Nabi, Wriddhiman Saha, Abhishek Sharma, Rashid Khan, Bhuvneshwar Kumar, K Khaleel Ahmed, T Natarajan
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Sunil Narine, Shubman Gill, Dinesh Karthik(w/c), Nitish Rana, Eoin Morgan, Andre Russell, Pat Cummins, Kamlesh Nagarkoti, Varun Chakravarthy, Kuldeep Yadav, Shivam Mavi