ഷാര്‍ജ്ജയിലെ ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വരിഞ്ഞുകെട്ട് സുനിൽ നരൈന്‍. മിസ്ട്രി സ്പിന്നര്‍ കെഎസ് ഭരത്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെൽ എന്നിവരെ വീഴ്ത്തി ആര്‍സിബിയുടെ മധ്യനിരയെ തകര്‍ത്തെറിയുകയായിരുന്നു.
വെറും 21 റൺസ് വിട്ട് നല്‍കിയാണ് സുനിൽ നരൈന്‍ 4 വിക്കറ്റ് നേടിയത്. ഇതിൽ തന്നെ ഷഹ്ബാസിന്റെ ക്യാച്ച് ഗിൽ കൈവിട്ടില്ലായിരുന്നുവെങ്കിൽ താരം 5 വിക്കറ്റ് നേടിയേനെ.
ആറാം ഓവറിലെ ആദ്യ പന്തിൽ ദേവ്ദത്ത് പടിക്കലിനെ(21) നഷ്ടമാകുമ്പോള്‍ 49 റൺസായിരുന്നു ആര്‍സിബി നേടിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 53 റൺസാണ് കോഹ്‍ലിയും സംഘവും നേടിയത്. ലോക്കി ഫെര്‍ഗൂസണാണ് വിക്കറ്റ് നേടിയത്.
അതിന് ശേഷം മധ്യ ഓവറുകളിൽ ആര്‍സിബിയുടെ റണ്ണൊഴുക്ക് തടയുവാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചു. പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 70 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ ബാംഗ്ലൂര്‍ നേടിയത്.
9 റൺസ് നേടിയ ഭരതിന്റെ വിക്കറ്റാണ് ബാംഗ്ലൂരിന് നഷ്ടമായത്. സുനിൽ നരൈനായിരുന്നു വിക്കറ്റ്. 20 റൺസാണ് കോഹ്‍ലിയും ഭരതും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ നേടിയത്. പിന്നീട് ആര്‍സിബി മധ്യനിരയെ സുനിൽ നരൈന്‍ തന്റെ സ്പിന്‍ മാന്ത്രികതയിൽ കുരുക്കുന്നതാണ് കണ്ടത്.
വമ്പന്‍ വിക്കറ്റുകള്‍ നേടി താരം പിടിമുറുക്കിയപ്പോള്‍ മധ്യ ഓവറുകളിൽ ബൗണ്ടറി കണ്ടെത്താനാകാതെ ആര്‍സിബി വെള്ളം കടിച്ചു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ആര്‍സിബി നേടിയത്. 39 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ഗ്ലെന്‍ മാക്സ്വെൽ 15 റൺസും ഷഹ്ബാസ് അഹമ്മദ് 13 റൺസും നേടി.