IPL സീസണിലെ മികച്ച താരമായി സുനിൽ നരെയ്ൻ

Newsroom

Picsart 24 05 27 00 58 02 619
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിലെ മികച്ച താരമായി കെകെആർ ഓൾറൗണ്ടർ സുനിൽ നരെയ്ൻ. ഈ സീസണിലെ ഏറ്റവും മികച്ച കളിക്കാരനുള്ള (എംവിപി) അവാർഡ് താരം നേടി. മുൻ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം തന്റെ ഓൾറൗണ്ട് മികവിലൂടെയാണ് ഈ പുരസ്കാരം നേടിയത്. കൊൽക്കത്തയുടെ കിരീട നേട്ടത്തിൽ ഏറ്റവും പ്രധാന പങ്കുവഹിച്ച താരമാണ് നരെയ്ൻ.

സുനിൽ നരെയ്ൻ 24 05 27 00 58 44 415

ഈ സീസണിൽ 14 ഇന്നിംഗ്‌സുകളിൽ നിന്ന് 37.07 ശരാശരിയിലും 179.85 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റിലും 488 റൺസ് നേടി അവരുടെ ടോപ് സ്കോറർ ആയിരുന്നു 36-കാരനായ നരെയ്ൻ. ബൗൾ കൊണ്ട് 14 ഇന്നിംഗ്‌സുകളിൽ നിന്ന് 22 ശരാശരിയിലും 6.90 എന്ന മികച്ച ഇക്കോണമിയിലും 17 വിക്കറ്റുകളും നരെയ്ൻ വീഴ്ത്തി. കൂടാതെ സീസണിൽ ഏഴ് ക്യാച്ചുകളും മൂന്ന് റണ്ണൗട്ടുകളുമായി നരെയ്ൻ ഫീൽഡിലും തിളങ്ങിയിട്ടുണ്ട്.

ഇത് മൂന്നാം തവണയാണ് ഐ പി എല്ലിൽ നരെയ്ൻ ഈ പുരസ്കാരം നേടുന്നത്. 2012ലും 2018ലും നരെയ്ൻ ഈ പുരസ്കാരം നേടിയിരുന്നു.