നരൈൻ ഷോ!! KKRനു കൂറ്റൻ സ്കോർ!!

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) കൂറ്റൻ സ്കോർ നേടി. അവർ ഇന്ന് 20 ഓവറിൽ 235/6 റൺസ് ആണ് അടിച്ചത്. ഓപ്പണർ സുനിൽ നരൈന്റെ മികച്ച പ്രകടനമാണ് കൊൽക്കത്തക്ക് കരുത്തായത്. സുനിൽ നരൈൻ എന്ന 39 പന്തിൽ നിന്ന് 81 റൺസ് എടുത്തു.

കൊൽക്കത്ത നരൈൻ 24 05 05 20 56 08 994

7 സിക്സും 6 ഫോറും അടങ്ങുന്നത് ആയിരുന്നു സുനിൽ നരൈന്റെ ഇന്നിംഗ്സ്. ഇന്നത്തെ ഇന്നിംഗ്സോടെ ഈ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരമായും സുനിൽ നരൈൻ മാറി. ആകെ 32 സിക്സുകൾ ഈ സീസണിൽ നരൈൻ അടിച്ചിട്ടുണ്ട്.

14 പന്തൽ 32 റൺസ് എടുത്ത ഫിൽ സാൾട്ടും 26 പന്തിൽ 32 റൺസ് എടുത്ത രഘുവംശി എന്നിവരും കൊൽക്കത്തയുടെ സ്കോറിൽ പ്രധാന പങ്കുവഹിച്ചു. റിങ്കു 16, റസൽ 12 എന്നിവർക്ക് കാര്യമായി തിളങ്ങാൻ ആയില്ല. അവസാനം 22 റൺസ് എടുത്ത ശ്രേയസ് അയ്യറും 6 പന്തിൽ നിന്ന് 25 റൺസ് എടുത്ത രമൺദീപും കൊൽക്കത്തയെ 230 കടക്കാൻ സഹായിച്ചു. ആദ്യമായാണ് ഏകാന സ്റ്റേഡിയത്തിൽ ഒരു ഐ പി എൽ ടീം 200നു മുകളിൽ റൺസ് എടുക്കുന്നത്.