ഐപിഎല്‍ എലിമിനേറ്ററിന്റെ ടോസ് അറിയാം, ആര്‍സിബി നിരയില്‍ ഒട്ടേറെ മാറ്റം

Sports Correspondent

ഐപിഎലില്‍ ഇന്ന് എലിമിനേറ്റര്‍ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദ്രാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. മത്സരത്തില്‍ ടോസ് നേടി സണ്‍റസേഴ്സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിക്കുന്ന ടീമിന് ഡല്‍ഹിയ്ക്കെതിരെ രണ്ടാം ക്വാളിഫയര്‍ കളിക്കുവാനുള്ള അവസരം ലഭിയ്ക്കും. അതേ സമയം പരാജയം ടീമിന്റെ ഐപിഎല്‍ യാത്ര അവസാനിപ്പിക്കും.

സണ്‍റൈസേഴ്സ് നിരയില്‍ ഒരു മാറ്റമാണുള്ളത്. പരിക്കേറ്റ വൃദ്ധിമന്‍ സാഹയ്ക്ക് പകരം ശ്രീവത്സ് ഗോസ്വാമി ടീമിലേക്ക് എത്തുന്നു. അതേ സമയം ബാംഗ്ലൂര്‍ നിരയില്‍ ഏതാനും മാറ്റമാണുള്ളത്. ക്രിസ് മോറിസിന് പകരം ആഡം സംപയും ജോഷ് ഫിലിപ്പേയ്ക്ക് പകരം ആരോണ്‍ ഫിഞ്ചും ടീമലേക്ക് എത്തുന്നു. ഷഹ്ബാസ് അഹമ്മദിന് പകരം നവ്ദീപ് സൈനിയും ഇസ്രു ഉഡാനയ്ക്ക് പകരം മോയിന്‍ അലിയും ആര്‍സിബി നിരയിലേക്ക് എത്തുന്നു.