ഗോകുലം കേരള എഫ് സിയുടെ പ്രീ-സീസൺ പരിശീലന ക്യാമ്പ് ആരംഭിച്ചു

Img 20201106 Wa0030
- Advertisement -

കോഴിക്കോട്, നവംബര് 6: ഗോകുലം കേരള എഫ് സിയുടെ പ്രീ-സീസൺ പരിശീലന ക്യാമ്പ് ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ നേതൃത്വത്തിന്റെ പ്രതെയ്ക അനുമതിയോടുകൂടി കോവിഡ് പ്രോട്ടോകാൾ പാലിച്ചിട്ടായിരിന്നു പരിശീലനം.

ബ്രസീലിൽ നിന്നും ഉള്ള ഫിറ്റ്നസ് ട്രൈലെർ മിറാൻഡ ഗാർഷ്യയുടെ നേതൃത്വത്തിൽ ആയിരിന്നു ആദ്യത്തെ ദിവസത്തെ പരിശീലനം. കളിക്കാർക്ക് സാമൂഹിക അകലം പാലിച്ചിട്ടുള്ള പരിശീലനമാണ് നടത്തുന്നത്.

കഴിഞ്ഞ മാസം നടത്തുവാൻ വെച്ചിരിന്ന പരിശീലനം കോഴിക്കോട്ടെ കോവിഡ് വ്യാപനത്തെ തുടർന്നു നവംബറിലേക്കു മാറ്റി വെയ്ക്കുക ആയിരിന്നു. ജനുവരിയിൽ ആയിരിക്കും ഐ ലീഗ് തുടങ്ങുക.

ഗോകുലത്തിന്റെ ഇറ്റാലിയൻ ഹെഡ് കോച്ച് ശനിയാഴ്ച കോഴിക്കോട് എത്തും. ക്വാറന്റീന്‍ കാലം കഴിഞ്ഞിട്ടായിരിക്കും കൊച്ചിന്റെ നേതൃത്വത്തിൽ പരിശീലനം തുടങ്ങുക.

Advertisement