ഐപിഎലിലെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ പ്ലേ ഓഫ് മോഹങ്ങളുമായി ഈ മത്സരത്തെ വീക്ഷിക്കുന്നത് രണ്ട് ടീമുകളാണ്. ഇന്ന് ജയിച്ചാല്‍ സണ്‍റൈസേഴ്സിന് പ്ലേ ഓഫ് ഉറപ്പിക്കാമെങ്കില്‍ ടീമിന്റെ തോല്‍വിയില്‍ പ്ലേ ഓഫ് ഉറപ്പിക്കുക കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരിക്കും.
മത്സരത്തില്‍ ടോസ് നേടി സണ്‍റൈസേഴ്സ് നായകന് ഡേവിഡ് വാര്‍ണര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത്. രോഹിത് ശര്‍മ്മ ജയന്ത് യാദവിന് പകരം ടീമിലേക്ക് എത്തുമ്പോള്‍ ട്രെന്റ് ബോള്‍ട്ടിനും ജസ്പ്രീത് ബുംറയ്ക്കും ടീം വിശ്രമം നല്കി. പകരം ജെയിംസ് പാറ്റിന്‍സണും ധവാല്‍ കുല്‍ക്കര്‍ണ്ണിയും അവസാന ഇലവനില്‍ ഇടം പിടിച്ചു. ഒരു മാറ്റവുമായാണ് സണ്‍റൈസേഴ്സ് മത്സരത്തിനിറങ്ങുക. അഭിഷേക് ശര്‍മ്മയ്ക്ക് പകരം പ്രിയം ഗാര്‍ഗ് ടീമിലെത്തുന്നു.
മുംബൈ ഇന്ത്യന്‍സ് : Rohit Sharma(c), Quinton de Kock(w), Ishan Kishan, Suryakumar Yadav, Saurabh Tiwary, Krunal Pandya, Kieron Pollard, Nathan Coulter-Nile, James Pattinson, Rahul Chahar, Dhawal Kulkarni
സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: David Warner(c), Wriddhiman Saha(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan