സി കെ വിനീത് ഈസ്റ്റ് ബംഗാളിനായി ഐ എസ് എൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

വിവാദങ്ങൾക്കും അഭ്യൂഹങ്ങൾക്കും ഒക്കെ വിട. മലയാളി താരവും കേരള ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ച ഇന്ത്യൻ താരവുമായ സി കെ വിനീത് ഇത്തവണ ഐ എസ് എല്ലിൽ തന്ന് ഉണ്ടാകും. ഈസ്റ്റ് ബംഗാൾ അവരുടെ ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആ ലിസ്റ്റിൽ സി കെ വിനീതിന്റെ പേരും ഉണ്ട്. നേരത്തെ സി കെ വിനീതിനെ സ്ക്വാഡിൽ ഉൾപ്പെടുത്തില്ല എന്ന വാർത്തകൾ വന്നപ്പോൾ ഒരുപാട് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

ഐ എസ് എല്ലിലും ഇന്ത്യൻ ഫുട്ബോളിലും ഏറെ പരിചയ സമ്പത്തുള്ള സി കെ വിനീതിനെ സ്ക്വാഡിൽ ഉൾപ്പെടുത്തുന്നതാണ് ശരിയായ തീരുമാനം എന്ന് ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളർ അഭിപ്രായപ്പെടുക ആയിരുന്നു എന്നാണ് വാർത്തകൾ. എന്തായാലും സി കെ വിനീത് ഐ എസ് എല്ലിൽ ഉണ്ടാകും എന്നത് മലയാളി ഫുട്ബോൾ ആരാധകർക്ക് ഏറെ സന്തോഷം നൽകും. ഐ എസ് എൽ ഔദ്യോഗികമായി പ്രഖ്യാപിച്ച ഈസ്റ്റ് ബംഗാൾ സ്ക്വാഡിൽ സി കെ വിനീത് ഉണ്ട്. താരം ഉടൻ തന്നെ ഗോവയിൽ എത്തി ക്വാരന്റൈൻ പൂർത്തിയാക്കും. ഐ എസ് എൽ തുടക്കം മുതൽ തന്നെ പൂർണ്ണ ഫിറ്റ്നസുമായി സി കെ കളത്തിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.