യുവതാരങ്ങള്‍ക്കായി പണം വാരിയെറിഞ്ഞ് ഫ്രാഞ്ചൈസികള്‍, അഭിഷേക് ശര്‍മ്മയെ സൺറൈസേഴ്സ് സ്വന്തമാക്കിയത് 6.5 കോടിയ്ക്ക്

Sports Correspondent

യുവതാരം അഭിഷേക് ശര്‍മ്മയ്ക്കായി ലേല യുദ്ധത്തിനിറങ്ങി സൺറൈസേഴ്സ് ഹൈദ്രാബാദും പഞ്ചാബ് കിംഗ്സും. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തിനെ 6.5 കോടി രൂപയ്ക്കാണ്  സൺറൈസേഴ്സ് സ്വന്തമാക്കിയത്. അവസാന ഘട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സ് സൺറൈസേഴ്സ് ഹൈദ്രാബാദിന് വെല്ലുവിളിയുമായി എത്തുകയായിരുന്നു.

കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിനായി കളിച്ച താരമാണ് അഭിഷേക് ശര്‍മ്മ. ടീമിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നില്ലെങ്കിലും താരത്തിന്റെ ഓള്‍റൗണ്ട് കഴിവുകള്‍ ടീം മികച്ച രീതിയിൽ ഉപയോഗിച്ചിരുന്നു.