തുടര്‍ച്ചയായ മൂന്നാം ജയം തേടി സൺറൈസേഴ്സും മുംബൈയും നേര്‍ക്കുനേര്‍

Sports Correspondent

Updated on:

Sunrisershyderabad
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദ്രാബാദും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ്  നായകന്‍ എയ്ഡന്‍ മാര്‍ക്രം. ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളും തോൽവിയറിഞ്ഞപ്പോള്‍ അടുത്ത രണ്ട് മത്സരങ്ങളിലും വിജയം കൈക്കലാക്കി മികച്ച തിരിച്ചുവരവാണ് ഇരു ടീമുകളും നടത്തിയിട്ടുള്ളത്.

തുടര്‍ച്ചയായ മൂന്നാം ജയം ആണ് ഇരു ടീമുകളും ലക്ഷ്യമാക്കുന്നത്. 4 വീതം പോയിന്റുള്ള മുംബൈയും ഹൈദ്രാബാദും പോയിന്റ് പട്ടികയിൽ യഥാക്രമം എട്ടും ഒമ്പതും സ്ഥാനങ്ങളിലാണ്. മാറ്റങ്ങളില്ലാതെയാണ് സൺറൈസേഴ്സ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്. അതേ സമയം മുംബൈ നിരയിൽ രോഹിത് ശര്‍മ്മ തിരികെ എത്തുന്നു. ഇത് കൂടാതെ ഡുവാന്‍ ജാന്‍സെന് പകരം ജേസൺ ബെഹ്രെന്‍ഡോര്‍ഫ് ടീമിലേക്ക് എത്തുന്നു.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Tilak Varma, Suryakumar Yadav, Tim David, Cameron Green, Arjun Tendulkar, Nehal Wadhera, Hrithik Shokeen, Piyush Chawla, Jason Behrendorff

സൺറൈസേഴ്സ് ഹൈദ്രാബാദ്: Mayank Agarwal, Harry Brook, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Abhishek Sharma, Washington Sundar, Marco Jansen, Bhuvneshwar Kumar, Mayank Markande, T Natarajan