റൊമാരിയോ ഷെപ്പേര്‍ഡ് ആര്‍സിബിയ്ക്ക്, സ്പെന്‍സര്‍ ജോൺസണെ സ്വന്തമാക്കി കൊൽക്കത്ത

Sports Correspondent

ഐപിഎൽ മെഗാ ലേലത്തിന്റെ രണ്ടാം ദിവസം അവസാനത്തോടടുത്ത റൊമാരിയോ ഷെപ്പേര്‍ഡിനെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി ആര്‍സിബി. 1.50 കോടി രൂപയ്ക്കാണ് റൊമാരിയോ ഷെപ്പേര്‍ഡിനെ ആര്‍സിബി നേടിയത്.

Romarioshepherd

അതേ സമയം 2 കോടി വിലയുള്ള സ്പെന്‍സര്‍ ജോൺസണെ കൊൽക്കത്ത 2.80 കോടി രൂപയ്ക്ക് സ്വന്തമാക്കുകയായിരുന്നു. കൊൽക്കത്തയും പഞ്ചാബുമായിരുന്നു താരത്തിനായി രംഗത്തെത്തിയത്.