ന്യൂസിലൻഡ് പേസ് ബൗളർ ടിം സൗതിയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കി. 1.5 കോടിക്ക് ആണ് കെ കെ ആർ താരത്തെ സ്വന്തമാക്കിയത്. അവസാന ആക്സിലറേറ്റഡ് ഓക്ഷൻ ആയത് കൊണ്ട് തന്നെ വളരെ വേഗത്തിൽ ആയിരുന്നു ലേലം. താരത്തിന്റെ അടിസ്ഥാന വില 1.5 കോടി ആയിരുന്നു. വേറെ ആരും താരത്തിനായി ബിഡ് ചെയ്തില്ല. കഴിഞ്ഞ സീസണിലും സൗതി കൊൽക്കത്തയ്ക്ക് ഒപ്പം ആയിരുന്നു. മുമ്പ് ആർ സി ബി, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് എന്നീ ക്ലബുകൾക്ക് ആയൊക്കെ സൗതി കളിച്ചിട്ടുണ്ട്.