സാം കറനും രവീന്ദ്ര ജഡേജയ്ക്കും ബാറ്റിംഗില്‍ തന്നെക്കാളും മുമ്പ് ഇറങ്ങണമെന്ന കാര്യം തങ്ങള്‍ അധികം പരീക്ഷിച്ചിട്ടുള്ളതല്ലെങ്കിലും എന്നെങ്കിലും അത് ചെയ്യണമെന്ന് കരുതിയിരുന്നതാണെന്നും ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അത് ചെയ്യാമെന്ന് ടീം തീരുമാനിക്കുകയായിരുന്നുവെന്നും എംസ് ധോണി. അതൊരു സൈക്കോളജിക്കല്‍ നീക്കമാണെന്ന് വേണമെങ്കില്‍ പറയാമെന്നും ധോണി വ്യക്തമാക്കി. അടിച്ച് കളിക്കുവാനായി ശേഷിയുള്ള താരങ്ങള്‍ തങ്ങളുടെ നിരയിലുണ്ടെന്നൊരു സൂചന കൂടിയാണ് ഞങ്ങള്‍ എതിരാളികള്‍ക്ക് നല്‍കുവാന്‍ ശ്രമിച്ചതെന്നും ധോണി വ്യക്തമാക്കി.
ഐപിഎലിന്റെ നടത്തിപ്പിനായി പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ അശ്രാന്ത പരിശ്രമമാണ് ടൂര്‍ണ്ണമെന്റ് ഇന്ന് ഈ രീതിയില്‍ നടക്കുവാന്‍ കാരണമെന്നും എംഎസ് ധോണി വ്യക്തമാക്കി. ഐസിസിയുടെ അക്കാഡമിയില്‍ ലഭിച്ച പരിശീലന സൗകര്യം വളരെ മികച്ചതായിരുന്നുവെന്നും ഇത്തരം പരിശീലന സൗകര്യങ്ങളില്ലെങ്കില്‍ ഒരു ടീമിനും ടൂര്‍ണ്ണമെന്റില്‍ മികച്ച കളി പുറത്തെടുക്കുവാനാകില്ലെന്നും ധോണി വ്യക്തമാക്കി.