ഐ പി എല്ലിൽ പങ്കെടുക്കാനായി താരങ്ങൾ ഒക്കെ ഇന്ത്യയിൽ എത്തി തുടങ്ങുകയാണ്. ഓസ്ട്രേലിയൻ സൂപ്പർ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഉൾപ്പെടെ മാർഷ് കപ്പിൽ കളിക്കുന്ന താരങ്ങൾ ഏപ്രിൽ ഒന്നിന് ഇന്ത്യയിൽ എത്തും. സ്റ്റീവ് സ്മിത്ത്, വാർണർ, പാറ്റ് കമ്മിൻസ്, ജോഷ് ഹസെല്വൂഡ്, മോയിസസ് ഹെൻറികസ്, ഡാനിയൽ സാംസ് എന്നിവർ ഒക്കെ സൗത്ത് വെയിൽസിനു വേണ്ടി മാർഷ് കപ്പ് കളിക്കുന്നുണ്ട്. മാർച്ച് 31നാണ് മത്സരം. ഇതു കഴിഞ്ഞ് ഒന്നാം തീയതി ഇന്ത്യയിൽ എത്തും. ഇന്ത്യയിൽ എത്തി ഒരോ ടീമിന്റെയും ബയോ ബബിളിൽ പ്രവേശിച്ച് ക്വാരന്റൈൻ പൂർത്തിയാക്കിയ ശേഷം ആകും ഈ താരങ്ങൾ പരിശീലനത്തിന് ഇറങ്ങുക.
Download the Fanport app now!