തീര്‍ത്തും അനായാസം, 200 റൺസ് ചേസ് ചെയ്ത് മുംബൈ, കലക്കന്‍ പ്രകടനവുമായി സ്കൈ, നെഹാൽ, ഇഷാന്‍

Sports Correspondent

200 റൺസ് വിജയ ലക്ഷ്യം അനായാസം ചേസ് ചെയ്ത് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ്മ പരാജയപ്പെട്ടപ്പോളും സൂര്യകുമാര്‍ യാദവ്, നെഹാൽ വദേര, ഇഷാന്‍ കിഷന്‍ എന്നിവരുടെ മിന്നും ബാറ്റിംഗ് പ്രകടനം മുംബൈയെ വിജയത്തിലേക്ക് നയിച്ചു. 21 പന്ത് അവശേഷിക്കെയാണ് മുംബൈയുടെ 6 വിക്കറ്റ് വിജയം.

രോഹിത് പതിവു പോലെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇഷാന്‍ കിഷന്‍ വെടിക്കെട്ട് തുടക്കമാണ് ടീമിന് നൽകിയത്. അഞ്ചാം ഓവറിൽ ഇഷാന്‍ കിഷനെ വനിന്‍ഡു ഹസരംഗ പുറത്താക്കുമ്പോള്‍ താരം 21 പന്തിൽ 42 റൺസാണ് നേടിയത്. അതേ ഓവറിൽ 7 റൺസ് നേടിയ രോഹിത്തിനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഹസരംഗ മുംബൈയ്ക്ക് ഇരട്ട പ്രഹരം നൽകി.

Waninduishan

അവിടെ നിന്ന് നെഹാൽ വദേര – സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് മുംബൈയുടെ ശക്തമായ തിരിച്ചുവരവ് ഒരുക്കുകയായിരുന്നു. സ്കൈയും നെഹാലും മികച്ച രീതിയിൽ ബാറ്റ് ചെയ്തപ്പോള്‍ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ മുംബൈ 30 പന്തിൽ 26 റൺസെന്ന നിലയിലേക്ക് തങ്ങളുടെ ചേസിംഗ് കൊണ്ടെത്തിച്ചു.

35 പന്തിൽ 83 റൺസ് നേടിയ സ്കൈ പുറത്താകുമ്പോള്‍ മുംബൈ വിജയത്തിന് 8 റൺസ് അകലെയായിരുന്നു. 66 പന്തിൽ 139 റൺസാണ് സൂര്യകുമാര്‍ – നെഹാൽ കൂട്ടുകെട്ട് നേടിയത്. നെഹാൽ  അതേ ഓവറിൽ വൈശാഖ് ടീം ഡേവിഡിനെയും പുറത്താക്കിയെങ്കിലും നെഹാൽ വദേര സിക്സര്‍ നേടി തന്റെ അര്‍ദ്ധ ശതകവും മുംബൈയുടെ വിജയവും സ്വന്തമാക്കി.