ഒരേ ഒരു സ്കൈ, മുംബൈയുടെ വിജയം ഒരുക്കി സൂര്യകുമാര്‍ യാദവിന്റെ സെഞ്ച്വറി

Sports Correspondent

ഐപിഎലില്‍ സൺറൈസേഴ്സ് നേടിയ 173 റൺസ് 17.2  ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. മുംബൈ ടോപ് ഓര്‍ഡറിലെ മൂന്ന് വിക്കറ്റുകള്‍ ടീമിന് തുടക്കത്തിൽ തന്നെ നഷ്ടമായി 31/3 എന്ന നിലയിൽ നിന്ന് മുംബൈയെ മികച്ചൊരു കൂട്ടുകെട്ടുമായി സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് ടീമിനെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 79 പന്തിൽ നിന്ന് 143 റൺസ് നേടിയ ഈ കൂട്ടുകെട്ട് മുംബൈയുടെ 7 വിക്കറ്റ് വിജയം സാധ്യമാക്കുകയായിരുന്നു.

സ്കൈ 51 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ 32 പന്തിൽ 37 റൺസുമായി തിലക് വര്‍മ്മയും മികച്ച പിന്തുണ താരത്തിന് നൽകി. വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ 9ാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാൽ 2 മത്സരം മാത്രം അവശേഷിക്കുന്ന ടീമിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ ഏറെക്കുറെ അവസാനിച്ച പോലെയാണ്. ഇന്ന് പരാജയം ഒഴിവാക്കിയതിനാൽ മുംബൈ ഐപിഎലില്‍ നിന്ന് പുറത്തായില്ല എന്ന പ്രത്യേകതയുണ്ട് മത്സര ഫലത്തിന്.