ബുമ്ര ഞങ്ങളുടെ ടീമിലാണ് കളിക്കുന്നത് എന്നതിൽ താൻ സന്തോഷവാൻ ആണെന്ന് സൂര്യകുമാർ യാദവ്. ഇന്നലെ മുംബൈ ഇന്ത്യൻസിനായി 5 വിക്കറ്റ് നേടി കളിയിലെ താരമാകാൻ ബുമ്രക്ക് ആയിരുന്നു.

ബുമ്രയെ പ്രശംസിച്ച സൂര്യകുമാർ യാദവ് കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നെറ്റ്‌സിൽ ബുംറയെ നേരിടാതിരുന്നത് ഭാഗ്യമായി കരുതുന്നു എന്നും പറഞ്ഞു.
“നെറ്റ്സിൽ ഞാൻ ബുമ്രയ്ക്ക് എതിരെ ബാറ്റ് ചെയ്തിട്ട് ഏകദേശം 2-3 വർഷമായി, കാരണം ബാറ്റു ചെയ്താൽ അവൻ ഒന്നുകിൽ എൻ്റെ ബാറ്റ് ഒടിക്കും അല്ലെങ്കിൽ എൻ്റെ കാൽ ഒടിക്കും,” സൂര്യകുമാർ പറഞ്ഞു.