സൂര്യകുമാർ റൺസ് നേടാതെ മുംബൈ ഇന്ത്യൻസ് എവിടെയും എത്തില്ല

Newsroom

മുംബൈ ഇന്ത്യൻസിന്റെ ഐപിഎൽ 2023 കാമ്പെയ്‌ൻ നല്ല നിലയിൽ അല്ല ആരംഭിച്ചത്. കളിച്ച ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് അവരുടെ പ്രധാന ബാറ്റിംഗ് താരങ്ങൾ ഫോമിൽ എത്താത്ത ആശങ്കയിൽ ആണുള്ളത്. പ്രത്യേകിച്ച് അവരുടെ സൂപ്പർ താരം സൂര്യകുമാർ യാദവ്. സൂര്യകുമാർ യാദവ് റൺസ് നേടിയില്ലെങ്കിൽ എംഐക്ക് അധികം ദൂരം പോകാനാകില്ലെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞു.

20230409 141432

ലോക ഒന്നാം നമ്പർ ടി20 താരം സൂര്യകുമാർ ഇപ്പോൾ നല്ല ഫോമിൽ അല്ല. ആർസിബിക്കെതിരെ 15 റൺസ് നേടിയ അദ്ദേഹം ഇന്നലെ സിഎസ്കെക്കെതിരെ ഒരു റണ്ണിന് പുറത്തായി. അടുത്തിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് ഡക്കുകൾ നേടിയതോടെ ആണ് സൂര്യകുമാർ പ്രതിരോധത്തിൽ ആയത്.

സൂര്യകുമാർ മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്നും മുംബൈ ഇന്ത്യൻസിന് ഇത് ഒരു പ്രശ്‌നമാണെന്നും ചോപ്ര പറഞ്ഞു. സൂര്യ റൺസ് നേടിയില്ലെങ്കിൽ മുംബൈക്ക് അധികം മുന്നോട്ട് പോകാൻ കഴിയില്ല എന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.