സയ്യിദ് മുഷ്താഖലിയിൽ തിളങ്ങിയ ശുഭം ദൂബെയെ 5.8 കോടി നൽകി രാജസ്ഥാൻ സ്വന്തമാക്കി

Newsroom

Picsart 23 12 19 17 20 02 440
Download the Fanport app now!
Appstore Badge
Google Play Badge 1

ശുഭം ദൂബെയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. ഇതുവരെ ഐ പി എൽ കളിച്ചിട്ടില്ലാത്ത 29കാരന് വേണ്ടി ഡെൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും വലിയ ബിഡ് പോരാട്ടമാണ് നടത്തിയത്‌. 20 ലക്ഷം അടിസ്ഥാന വിലയിൽ നിന്ന് തുടങ്ങിയ ബിഡ് വാർ 5 കോടി 80 ലക്ഷം വരെയാണ് പോയത്. സമീപകാലത്ത് സയ്യിദ് അലി മുഷ്താഖലി ടൂർണമെന്റിൽ നടത്തിയ പ്രകടനമാണ് ശുഭത്തിന് ഡിമാൻഡ് കൂടാൻ കാരണം.

ശുഭം 23 12 19 17 19 47 313

മുഷ്താഖലി ട്രോഫിയിൽ 7 ഇന്നിംഗ്സിൽ നിന്ന് 73 ശരാശരിയിൽ 271 റൺസ് താരം എടുത്തിരുന്നു. 187 റൺസ് ആയിരുന്നു സ്ട്രൈക്ക് റേറ്റ്. മഹാരാഷ്ട്രക്ക് എതിരെ 41 പന്തിൽ നിന്ന് 62 റൺസും കരണാടകയ്ക്ക് എതിരെ 41 റൺസും താരം എടുത്തിരുന്നു. രണ്ടും ഏഴാം നമ്പറിൽ ഇറങ്ങിയാണ് ശുഭം കളിച്ചത്.