ആരാധകരുടെ കാത്തിരിപ്പ് നീളില്ല, താനുടനെ തന്നെ മടങ്ങിയെത്തുമെന്ന് ശ്രേയസ്സ് അയ്യര്‍

Sports Correspondent

ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്കിടയില്‍ പരിക്കേറ്റ ശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്‍ നഷ്ടമായതോടെ താരത്തിന്റെ ഫ്രാഞ്ചൈസി ഋഷഭ് പന്തില്‍ പുതിയ ക്യാപ്റ്റനെ കണ്ടെത്തുകയായിരുന്നു. ഈ സീസണ്‍ ഐപിഎല്‍ താരത്തിന് നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ താരത്തിന് പിന്നീട് ശസ്ത്രക്രിയ ആവശ്യമായി വരികയായിരുന്നു.

തന്റെ ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചുവെന്നും തന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ ബലത്തില്‍ ബലത്തില്‍ താന്‍ ഉടനെ മടങ്ങിയെത്തുമെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആദ്യ മത്സരം. മുംബൈയിലാണ് മത്സരം അരങ്ങേറുക.