KKR-ന്റെ ഒരോ ബൗളറും ഇന്ന് വിക്കറ്റ് എടുക്കാനാണ് പന്തെറിഞ്ഞത് – ശ്രേയസ് അയ്യർ

Newsroom

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഇന്ന് സൺ റൈസേഴ്സിനെതിരെ ഏകപക്ഷീയ വിജയം നേടാൻ ശ്രേയസ് അയ്യറിന്റെ ടീമിനായിരുന്നു. അർധ സെഞ്ച്വറിയുമായി ശ്രേയസ് അയ്യർ പുറത്താകാതെ നിൽക്കുകയും ചെയ്തു.

ശ്രേയസ് 24 05 22 00 19 23 985

“ഇന്നത്തെ പ്രകടനത്തിൽ സന്തോഷിക്കുന്നു, ഉത്തരവാദിത്തം പ്രധാനമാണ്, ഞങ്ങൾ പരസ്പരം ഉത്തരവാദിത്തങ്ങൾ എറ്റെടുത്തു‌.” ശ്രേയസ് അയ്യർ പറഞ്ഞു.

“ഓരോ ബൗളറും ഈ അവസരത്തിനൊത്ത് ഉയർന്ന രീതി, അവർ വന്ന് വിക്കറ്റ് വീഴ്ത്തിയ രീതി എല്ലാം സന്തോഷം നൽകി. ഇന്ന് ഞങ്ങളുടെ എല്ലാ ബൗളർമാരുടെയും മനോഭാവവും സമീപനവും വിക്കറ്റ് വീഴ്ത്തുക എന്നതായിരുന്നു, അവർ അത് ചെയ്തു. ബൗളിംഗ് ലൈനപ്പിൽ വ്യത്യസ്തതയുണ്ടെങ്കിൽ, അത് നല്ലതാണ്.” ശ്രേയസ് പറഞ്ഞു.

“ഞങ്ങൾ ഈ പ്രകടനം തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഫൈനലിൽ ഞങ്ങൾ ഞങ്ങളുടെ എറ്റവും മികവിൽ ഉണ്ടായിരിക്കണം” കെ കെ ആർ ക്യാപ്റ്റൻ പറഞ്ഞു.