ശശാങ്കും സൗരബ് ദൂബെയും സമർതും ഹൈദരബാദിൽ

Newsroom

ഛത്തീസ്‌ഗഢ് താരം ശശാങ്ക് സിംഗിനെ സൺറൈസേഴ് അടിസ്ഥാന വിലക്ക് സ്വന്തമാക്കി. 20 ലക്ഷം ആകും താരത്തിന് ലഭിക്കുക. മുമ്പ് ഡെൽഹിക്കായി കളിച്ചിട്ടുള്ള താരമാണ് ശശാങ്ക് സിംഗ്. മുമ്പ് രാജസ്ഥാനായും താരം കളിച്ചിട്ടുണ്ട്. ഉത്തർപ്രദേശ് സ്വദേശി സൗരബ് ദൂബയെയും 20 ലക്ഷത്തിന് സൺ റൈസേഴ്സ് സ്വന്തമാക്കി. കർണാടക താരം ആർ സമർതിനും അടിസ്ഥാന വില മാത്രമെ ഹൈദരബാദ് നൽകേണ്ടി വന്നുള്ളൂ. 29കാരനായ ബാറ്റ്സ്മാൻ കർണാടകയ്ക്കായി ഗംഭീര പ്രകടനമാണ് അവസാന കുറേ വർഷങ്ങളായി കാഴ്ചവെച്ചത്.