ആക്സിലറേറ്റഡ് ഓക്ഷനിൽ മൂന്ന് താരങ്ങളെ കൂടെ ലക്നൗ സ്വന്തമാക്കി

ഐ പി എൽ താര ലേലത്തിൽ പുതിയ ടീമായ ലക്നൗ സൂപ്പർ ജയന്റ്സും നല്ല ഒരു ഇലവനെ ഒരുക്കുകയാണ്. ആക്സിലറേറ്റഡ് ഓക്ഷനിൽ അവർ മൂന്ന് താരങ്ങളെ കൂടെ സ്വന്തമാക്കി. വെസ്റ്റിൻഡീസ് ബാറ്റിംഗ് ഓൾറൗണ്ടർ കെയ്ലർ മിൽസിനെ 50 ലക്ഷത്തിനാണ് ലക്നൗ സ്വന്തമാക്കിയത്. മിൽസിനായി വേറെ ആരും രംഗത്ത് ഉണ്ടായിരുന്നില്ല. താരം ആദ്യമായാണ് ഐ പി എല്ലിൽ എത്തുന്നത്.

ഇന്ത്യൻ ആൽറൗണ്ടർ കരൺ ശർമ്മയെ 20 ലക്ഷത്തിനാണ് ലക്നൗ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സി എസ് കെക്ക് ഒപ്പം ആയിരുന്നു കരൺ ശർമ്മ കളിച്ചിരുന്നത്. മുമ്പ് മുംബൈക്ക് ആയും സൺ റൈസേഴ്സിനായും താരം കളിച്ചിട്ടുണ്ട്.

22കാരനായ ആയുഷ് ബദോനിയെയും 20 ലക്ഷത്തിന് സ്വന്തമാക്കാൻ ലക്നൗവിന് ആയി.

Comments are closed.