ഐ പി എൽ ആവേശത്തിന് സമയമായി!! ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു

Newsroom

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് ഇനി തിരക്കുള്ള കാലം, ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ പി എൽ) വരാനിരിക്കുന്ന സീസണിലേക്കുള്ള ഷെഡ്യൂൾ ഒടുവിൽ ഇന്ന് പുറത്തുവിട്ടു. മത്സരത്തിന്റെ പതിനാറാം സീസൺ മാർച്ച് 31ന് ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസും ഇതിഹാസതാരം എംഎസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാകും ആദ്യ മത്സരം.

ഐ പി എൽ 23 02 17 21 23 48 603

52 മത്സര ദിവസങ്ങളിലായി മൊത്തം 70 ലീഗ് മത്സരങ്ങൾ ഈ സീസണിൽ നടക്കും. ആദ്യ ഡബിൾ ഹെഡ്ഡർ ഏപ്രിൽ 1ന് ആണ്. അന്ന് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് പഞ്ചാബ് കിംഗ്‌സിനെ മൊഹാലിയിൽ നേരിടും, അന്ന് തന്നെ ലഖ്‌നൗ സൂപ്പർജയന്റ്‌സ് ഡെൽഹി ക്യാപിറ്റൽസിനെതിരെയും ഏറ്റുമുട്ടും.

പ്ലേഓഫുകൾക്കും ഫൈനൽ മത്സരങ്ങൾക്കുമുള്ള ഷെഡ്യൂളും വേദികളും ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Fixture: