മികച്ച തുടക്കത്തിന് ശേഷം ഉദ്ദേശിച്ച ലക്ഷ്യത്തിലേക്ക് എത്തുന്നതില്‍ വീണ്ടും പിഴച്ച് മുംബൈ ഇന്ത്യന്‍സ്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ഇത്തരത്തില്‍ ടീമിന് ബാറ്റിംഗ് പിഴച്ചതെങ്കില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും സമാനമായ സാഹചര്യമാണുണ്ടായത്.
ഇന്ന് ആന്‍ഡ്രേ റസ്സല്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ കഴിഞ്ഞ മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലാണ് സമാനമായ പ്രകടനം പുറത്തെടുത്തത്. റസ്സല്‍ 15 റണ്‍സ് വിട്ട് നല്കി 5 വിക്കറ്റ് നേടിയപ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ 27 റണ്‍സ് വിട്ട് നല്‍കിയാണ് മുംബൈയുടെ ആദ്യ മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഇപ്പോളത്തെ മുംബൈ നായകന് 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന് വേണ്ടി നേടിയ 6 റണ്‍സിന് നാല് വിക്കറ്റാണ് മുംബൈയ്ക്കെതിരെയുള്ള ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്.