ഒടുവിൽ സഞ്ജുവിന് ടോസ്!!! ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന്‍ റോയൽസും ഗുജറാത്ത് ടൈറ്റന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി രാജസ്ഥാന്‍ ക്യാപ്റ്റൻ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകള്‍ക്കും 6 പോയിന്റ് വീതമാണുള്ളത്. റൺ റേറ്റിന്റെ ബലത്തിൽ രാജസ്ഥാന്‍ ആണ് ഒന്നാമത്. ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്.

മത്സരത്തിൽ ട്രെന്റ് ബോള്‍ട്ടിന്റെ സേവനം രാജസ്ഥാനില്ല. പകരം ജെയിംസ് നീഷം ടീമിലേക്ക് എത്തുന്നു. ഗുജറാത്ത് നിരയിൽ രണ്ട് മാറ്റമാണുള്ളത്. ദര്‍ശന്‍ നൽകണ്ടേ, സായി സുദര്‍ശന്‍ എന്നിവര്‍ക്ക് പകരം യഷ് ദയാലും വിജയ് ശങ്കറും ടീമിലേക്ക് എത്തുന്നു. യഷ് ദയാൽ ഗുജറാത്തിന് വേണ്ടി അരങ്ങേറ്റം കുറിയ്ക്കുകയാണ്.

ഗുജറാത്ത് ടൈറ്റന്‍സ്: Matthew Wade(w), Shubman Gill, Vijay Shankar, Hardik Pandya(c), David Miller, Abhinav Manohar, Rahul Tewatia, Rashid Khan, Lockie Ferguson, Mohammed Shami, Yash Dayal

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Devdutt Padikkal, Sanju Samson(w/c), Rassie van der Dussen, Shimron Hetmyer, Ravichandran Ashwin, Riyan Parag, James Neesham, Kuldeep Sen, Prasidh Krishna, Yuzvendra Chahal