വിവാദ അമ്പയറിംഗ് ഡിസിഷൻ കാരണം ഇന്ന് സഞ്ജുവിന്റെ ഒരു ഗംഭീര സ്റ്റമ്പിംഗ് നിഷേധിക്കപ്പെട്ടു. ഇന്ന് രാജസ്ഥാൻ റോയൽ സൺറൈസസും തമ്മിൽ നടന്ന മത്സരത്തിൽ ആണ് അമ്പയറുടെ ഒരു തീരുമാനം വിവാദമുയർത്തിയത്. ആവേശ് ഖാന്റെ ഓവറിൽ സഞ്ജു സാംസൺ തന്റെ മാരകമായ ബുദ്ധി ഉപയോഗിച്ച് ട്രാവിസ് ഹെഡ് ഔട്ടാക്കിയത് ആയിരുന്നു. എന്നാൽ അത് അമ്പയർ ഔട്ട് വിളിക്കാൻ തയ്യാറായില്ല.
തേർഡ് അമ്പയർ തന്റെ മുന്നിൽ ഉള്ള നൂതന സംവിധാനമായ സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ച് പരിശോധിച്ചു എങ്കിലും ഔട്ട് വിളിക്കാൻ തയ്യാറായില്ല. മൂന്ന് റിപ്ലേകളും നോക്കി തീരുമാനം എടുക്കണമായിരുന്നു എങ്കിലും ഒറ്റ വിഷ്വൽ മാത്രം നോക്കി അമ്പയർ തീരുമാനം എടുക്കുക ആയിരുന്നു.
മൂന്ന് വിഷ്വൽ ടിവിയിൽ റിപ്ലൈ കാണിച്ചപ്പോൾ മൂന്നിൽ രണ്ടിലും ട്രാവുസ് ഹെഡിന്റെ ബാറ്റ് നിലത്ത് കുത്തുന്നുണ്ടായിരുന്നില്ല. തീരുമാനത്തിൽ രാജസ്ഥാന്റെ ടെക്നിക്കൽ സ്റ്റാഫുകൾ പ്രതിഷേധം ഉയർത്തി എങ്കിലും ഫലം ഉണ്ടായില്ല. എന്നാൽ ട്രാവിസ് ഹെഡിന് ആ ഭാഗ്യം മുതലെടുക്കാനായില്ല. തൊട്ടടുത്ത് തന്നെ ട്രാവിസ് ഹെഡ് ആവേശ് ഖാന്റെ പന്തിൽ പുറത്തായി.