തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു പൂജ്യത്തിന് പുറത്ത്

Sports Correspondent

ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സഞ്ജു പൂജ്യത്തിന് പുറത്ത്. ദേവ്ദത്ത് പടിക്കിലിനെ പുറത്താക്കിയ ജഡേജ അതിന് ശേഷമുള്ള രണ്ടാം പന്തിൽ സഞ്ജുവിനെയും പുറത്താക്കിയപ്പോള്‍ അക്കൗണ്ട് തുറക്കാതെ രണ്ടാമത്തെ പരാജയം ആയിരുന്നു ഇത്.

കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയും സഞ്ജു അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. കുൽദീപ് യാദവ് ആയിരുന്നു അന്ന് സഞ്ജുവിനെ മടക്കിയയച്ചത്.

ആദ്യ മത്സരത്തിൽ സൺറൈസേഴ്സിനെതിരെ 55 റൺസ് നേടിയ സഞ്ജു രണ്ടാം മത്സരത്തിൽ പഞ്ചാബിനെതിരെ മികച്ച രീതിയിൽ ബാറ്റ് വീശി 42 റൺസ് നേടിയിരുന്നു.

പിന്നീട് രണ്ട് മത്സരങ്ങളിൽ താരം ഫോം കണ്ടെത്താനാകാതെ പുറത്താകുകയായിരുന്നു.