കെ എൽ രാഹുൽ സഞ്ജു സാംസണേക്കാൾ ഏറെ മികച്ച താരമാണ് എന്ന് സെവാഗ്

Newsroom

ഇന്ന് സഞ്ജു സാംസൺ ക്യാപ്റ്റൻ ആയ രാജസ്ഥാൻ റോയൽസ് കെ എൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടാൻ ഒരുങ്ങുകയാണ്‌. മത്സരത്തിന് മുന്നോടിയായി സംസാരിച്ച വിരേന്ദർ സെവാഗ് സഞ്ജു സാംസണുമായി താരതമ്യപ്പെടുത്തുമ്പോൾ രാഹുലാണ് മികച്ച കളിക്കാരനെന്ന് പറഞ്ഞു. ഇന്ത്യക്കായുള്ള പ്രകടനങ്ങൾ ചൂണ്ടി കാണിച്ചായിരുന്നു വീരേന്ദർ സെവാഗിന്റെ അഭിപ്രായ പ്രകടനം.

സഞ്ജു 23 04 17 10 51 10 659

“ഇന്ത്യൻ ടീമിനെ കുറിച്ച് സംസാരിക്കുകയാണെങ്കിൽ, സഞ്ജു സാംസണേക്കാൾ ഏറെ മികച്ച താരം കെ എൽ രാഹുലാണെന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ദേഹം ടെസ്റ്റ് മത്സരങ്ങൾ കളിക്കുകയും നിരവധി സെഞ്ച്വറികൾ നേടുകയും ചെയ്തിട്ടുണ്ട്. ഓപ്പണറായും മധ്യനിരയിലും ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.” സെവാഗ് പറഞ്ഞു.

ഇതു കൂടാതെ ടി20 ക്രിക്കറ്റിലും ഏറെ റൺസ് നേടിയിട്ടുണ്ട്. സെവാഗ് പറഞ്ഞു. കെ എൽ രാഹുൽ ഫോമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അദ്ദേഹം റൺസ് നേടി. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ആളുകളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരണമെന്നില്ല, പക്ഷേ അദ്ദേഹത്തിന്റെ ഫോം മികച്ച സൂചനയാണ്. കെഎൽ രാഹുൽ ദീർഘനേരം ബാറ്റ് ചെയ്താൽ, അവൻ തീർച്ചയായും രാജസ്ഥാൻ ബൗളിങ് നിരയെ തളർത്തും. സെവാഗ് പറഞ്ഞു.